Monday, November 2, 2026

സ്വീകാര്യമല്ലാത്ത കാരണങ്ങള്‍ കാട്ടി വിവാഹാലോചന നിരസിച്ചു; പിതാവിനെതിരെ കോടതിയെ സമീപിച്ച യുവതിക്ക് അനുകൂല വിധി

മനാമ: സ്വീകാര്യമല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹാലോചന നിരസിച്ചതിന് പിതാവിനെതിരെ മകള്‍ കോടതിയെ സമീപിച്ചു. ബഹ്റൈനിലാണ് സംഭവം. തനിക്ക് ഇഷ്‍ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ബഹ്റൈനിലെ ഹൈ-ശരീഅ കോടതി പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിക്കുകയും പിതാവിന്റെ അനുമതിയില്ലാതെ വിവാഹിതയാവാന്‍ അനുമതി കൊടുക്കുകയും ചെയ്‍തു.

യുവാവിന്റെ വിവാഹാലോചന സ്വീകരിക്കാന്‍ യുവതി പലവട്ടം ശ്രമിച്ചെങ്കിലും പിതാവ് ഒരു വിധത്തിലും വഴങ്ങിയില്ല. ഇതിന് കാരണമായി നിരത്തിയതാവട്ടെ പെണ്‍കുട്ടിക്ക് സ്വീകാര്യമല്ലാത്ത കാരണങ്ങളും. യുവാവിന്റെ അമ്മയുടെ കുടുംബം പിന്തുടരുന്നത് മതത്തിലെ മറ്റൊരു ഉപവിഭാഗമാണെന്നത് അടക്കമുള്ള കാരണങ്ങളാണ് പിതാവ് വിവാഹാലോചന മുടക്കാനായി ഉന്നയിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ വാദം കേട്ട ശേഷം പിതാവിന്റെ അനുമതിയില്ലാതെ തന്നെ വിവാഹിതയാവാന്‍ കോടതി പെണ്‍കുട്ടിക്ക് അനുമതി നല്‍കുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles