Friday, May 17, 2024
spot_img

ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്ന പൊതുഅവധി ബുധനാഴ്ചത്തേയ്ക്ക് മാറ്റി; കൊറോണയ്ക്ക് ഒരുദിവസം കൂടി അവധി കൊടുത്ത് പിണറായി സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച പൊതുഅവധി. ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്ന പൊതുഅവധിയാണ് ബുധനാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
സർക്കാർ കലണ്ടറിൽ ചൊവ്വാഴ്ചയാണ് പൊതു അവധി. ഇതാണ് സർക്കാർ ബുധനാഴ്ചത്തേക്ക് മാറ്റിയത്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച സർക്കാർ ഓഫീസുകൾ ഉൾപ്പെടെ തുറന്നു പ്രവർത്തിക്കും. നാളെയും സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ ഉണ്ട്.

ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച മേഖലകളിൽ ഉൾപ്പെടെ നാളെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കും. ഇതോടെ ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഇളവുകൾ നാലു ദിവസത്തേയ്ക്ക് നീളുകയാണ്. മറ്റ് മുസ്ലിം രാഷ്ട്രങ്ങളുൾപ്പെടെ കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ പെരുന്നാൾ വരവേൽക്കുമ്പോഴാണ്, പ്രതിദിന രോഗികളുടെ എണ്ണത്തിൽപ്പോലും കുറവില്ലാത്ത കേരളത്തിൽ ഇത്രയധികം ഇളവുകൾ നൽകിയിരിക്കുന്നത്.

അതേസമയം കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിനെതിരെ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി. ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ ഡൽഹി മലയാളി പികെഡി നമ്പ്യാരാണ് ഹർജി നൽകിയത്.

അതേസമയം ബക്രീദിന് അധിക ഇളവുകൾ നൽകിയിട്ടില്ലെന്നാണ് സർക്കാർ അഭിഭാഷകൻ വാദിച്ചത്. ചില പ്രദേശങ്ങളിൽ കടകൾ തുറക്കുന്നതിന് സൗകര്യം ഒരുക്കുകയും സമയം പുന:ക്രമീകരിക്കുകയും മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ മറുപടി സത്യാവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനെ അനുവദിക്കണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് സത്യാവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles