Wednesday, December 31, 2025

ബാലഭാസ്ക്കറിന്റെ അപകട മരണം; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: ബാലഭാസ്ക്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കേസിലെ ദൃക്‌സാക്ഷിയായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി രേഖപ്പെടുത്തും. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ അജി പള്ളിപ്പുറത്തെ അപകടം കണ്ടിരുന്നു.

ഡ്രൈവറുടെ സീറ്റില്‍ അര്‍ജുന്‍ ആയിരുന്നുവെന്ന് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അജിയാണ്. വാഹനമോടിച്ചത് ആരെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രധാന സാക്ഷിയായ അജിയില്‍ നിന്ന് വിശദമായ മൊഴിയെടുക്കുന്നത്.

രാവിലെ പത്തിന് ക്രൈം ബ്രാഞ്ച് ഓഫീസിലെത്താനാണ് അജിയോട് ക്രൈം ബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്തംബര്‍ 25 നാണ് നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും കാറപകടത്തില്‍ മരിച്ചത്.

Related Articles

Latest Articles