കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ അനുമതി.
സാമ്പത്തിക തട്ടിപ്പു കേസില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന പ്രകാശിനെ ജയിലിലെ സൗകര്യം അനുസരിച്ച് ചോദ്യം ചെയ്യാനാണ് എറണാകുളത്തെ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയത്.
ഇയാളെ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്നാല്‍, ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

