Monday, September 28, 2026

മീഡിയവണ്ണിന് വീണ്ടും തിരിച്ചടി; വിലക്ക് തുടരും; അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: മീഡിയാ വണ്‍ ചാനലിനുളള വിലക്ക് വീണ്ടും തുടരും. സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള അപ്പീല്‍ ഹർജി ഹൈക്കോടതി (High Court) തള്ളി. ചീഫ് ജസ്റ്റീസ് അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരി വെക്കുകയായിരുന്നു.

മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹരജി നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു.ഈ ഉത്തരവ് ചോദ്യം ചെയ്താണ് ചാനല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നേരത്തെ ചാനൽ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ചാനലിന്റെ പ്രവര്‍ത്തനങ്ങല്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് എന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചാനലിന് എതിരെ നടപടി സ്വീകരിച്ചത്.

Related Articles

Latest Articles