കൊച്ചി: കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ (Suicide) അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ സ്വദേശിനി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിന് സമീപമുളള അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ആത്മഹത്യാ സൂചന നൽകി ഇവർ ചിലർക്ക് കൈമാറിയ സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ ദിവസം യുവതിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് നേഹയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

