Saturday, May 11, 2024
spot_img

അതിശക്തമായ മഴ; തിരുവനന്തപുരത്ത് ഖനന പ്രവർത്തനങ്ങൾക്കും മലയോര, ബീച്ച് യാത്രകൾക്കും നിരോധനം, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കരുതെന്ന് ജില്ല കലക്ടർ ജെറോമിക് ജോർജ്

തിരുവനന്തപുരം: അതി ശക്തമായ മഴയെത്തുടർന്ന് ജില്ലയിൽ ക്വാറി, മൈനിങ് പ്രവർത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതവും ബീച്ചിലേക്കുള്ള വിനോദ സഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ല കലക്ടർ ജെറോമിക് ജോർജ് . ജില്ലയിൽ ഓറഞ്ച് അലർട്ടാണുള്ളത് അതിനിടെ, സംസ്ഥാന വ്യാപകമായി പെയ്യുന്ന കന്നത്തമഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ട് അഞ്ചിന് ലാൻഡ് റവന്യു കമീഷണറേറ്റിലാണ് യോഗം ചേരുന്നത്. ജില്ല കലക്ടർ, ആർഡിഒ, തഹസിൽദാർ എന്നിവർ യോ​ഗത്തിൽ പങ്കെടുക്കും.വരുംദിവസങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Related Articles

Latest Articles