Saturday, April 27, 2024
spot_img

അനസ്തീഷ്യ രഹിതമായ അപൂർവ്വ ഹൃദയവാൽവ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പി ആർ എസ് ഹാർട്ട്‌ ടീം, സങ്കീർണ്ണമായ ഓപ്പൺ ഹാർട്ട് സർജറികൾക്ക് ഇനി വിട, നേട്ടം കൈവരിക്കുന്ന ചുരുക്കം ചില ആശുപത്രികളുടെ പട്ടികയിൽ ഇനി പി ആർ എസ്സും!

തിരുവനന്തപുരം: ഹൃദയ സർജറികൾ എന്നും നമ്മളിൽ ഭയം പടർത്തുന്ന ഒന്നാണ്. കേരളത്തിൽ വളരെ വിരളമായിട്ടാണ് വലിയ ഹൃദയ സർജറികൾ നടത്തിയിട്ടുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ കേരളത്തിനാകെ അഭിമാനമായി മാറുകയാണ് പി ആർ എസ് ആശുപത്രി. ഹൃദയം തുറന്നുള്ള വലിയൊരു വാൾവ് സർജറി കൂടാതെ തന്നെ ടി എ വി ആർ (ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ്) മാറ്റിസ്ഥാപിക്കലിലൂടെ ഒരു രോഗിയെ ചികിൽസിച്ച് ഭേദമാക്കിയിരിക്കുകയാണ് ഡോ.ടൈനി നായരുടെയും ഡോ.സന്തോഷിന്റെയും നേതൃത്വത്തിൽ പി ആർ എസ് ഹാർട്ട്‌ ടീം.

ഏറ്റവും എടുത്തു പറയേണ്ട പ്രത്യേകത എന്നത് അനസ്‌തീഷ്യ രഹിതമായ വളരെ നേരിയ പാടുകളില്ലാത്ത മുറിവിലൂടെയാണ് ഈ സർജറി വിജയകരമായി നടത്തിയത്. ഈ ഓപ്പറേഷന് പിന്നിൽ CVTS സർജനായ ഡോ.അസ്സീമിന്റെ പിന്തുണയോടെ കാർഡിയോളജിസ്റ്റുമാരായ ഡോ. കൃഷ്ണകുമാർ, ഡോ.പ്രകാശ്, ഡോ.ആഷിഷ്, മുഖ്യ അനസ്തെറ്റിസ്റ്റ് ഡോ.രോഹിണിയും മറ്റു ടീമംഗങ്ങളായി ഉണ്ടായിരുന്നു. ഇത്തരമൊരു സർജറി നടത്തുന്ന കേരളത്തിലെ വിരലിലെണ്ണാവുന്ന ആശുപത്രികളിലൊന്നാണ് പി ആർ എസ് ആശുപത്രി.

Related Articles

Latest Articles