Thursday, May 16, 2024
spot_img

ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ; ഇന്ന് ബാങ്കിംഗ് ഇടപാടുകൾ തടസപ്പെട്ടേക്കും

ദില്ലി: ചൊ​വ്വാ​ഴ്​​ച ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ പ​ണി​മു​ട​ക്ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല​യെ സ്​​തം​ഭി​പ്പി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക. ബാ​ങ്കു​ക​ളു​ടെ ല​യ​നം, നി​ക്ഷേ​പ നി​ര​ക്ക്​ കു​റ​ക്ക​ല്‍ എ​ന്നി​വ​ക്കെ​തി​രെ​ ഓ​ള്‍ ഇ​ന്ത്യ ബാ​ങ്ക്​ എംപ്ലോയീ​സ്​ അ​സോ​സി​യേ​ഷ​ന്‍ (എ.​ഐ.​ബി.​ഇ.​എ), ബാ​ങ്ക്​ എംപ്ലോയീ​സ്​ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ്​ ഇ​ന്ത്യ (ബി.​ഇ.​എ​ഫ്.​ഐ) എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ്​ ദേ​ശ​വ്യാ​പ​ക പ​ണി​മു​ട​ക്ക്​ പ്ര​ഖ്യാ​പി​ച്ച​ത്. പ​ണി​മു​ട​ക്കു​മൂ​ലം ​പ്ര​വ​ര്‍​ത്ത​നം ത​ട​സ്സ​പ്പെ​​ട്ടേ​ക്കാ​മെ​ന്ന്​ എ​സ്.​ബി.​ഐ ഉ​ള്‍​പെ​ടെ രാ​ജ്യ​ത്തെ പ്ര​ധാ​ന ബാ​ങ്കു​ക​ള്‍ ഇ​ട​പാ​ടു​കാ​ര്‍​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ട്.

സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ചീ​ഫ്​ ലേ​ബ​ര്‍ ക​മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും തീ​രു​മാ​ന​ങ്ങ​ളി​ലെ​ത്താ​നാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ മാ​സം 26, 27 തീ​യ​തി​ക​ളി​ലും ബാ​ങ്ക്​​ ജീ​വ​ന​ക്കാ​രുടെ സം​ഘ​ട​ന ര​ണ്ടു​ദി​വ​സ​ത്തെ പ​ണി​മു​ട​ക്കി​ന്​ ആ​ഹ്വാ​നം ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന്​ മാ​റ്റി​വെ​ച്ചി​രു​ന്നു.

Related Articles

Latest Articles