Thursday, October 1, 2026

80 ലക്ഷം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങൾ പിടിയിൽ ; വേങ്ങര സ്വദേശി തൗഫീഖ് പോലീസ് കസ്റ്റഡിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ സവാളയും ഉള്ളിയും കയറ്റി വന്ന രണ്ടു ലോറികളിൽ നിന്ന് 80 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത ലഹരി ഉത്പന്നങ്ങൾ പോലീസ് പിടികൂടി. ഒരു ലക്ഷത്തിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശി തൗഫീക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപെടുകയായിരുന്നു.

കരുനാഗപ്പള്ളി എസിപിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles