Monday, April 29, 2024
spot_img

ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങി; മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാറിനും, കെ ബാബുവിനും എതിരെ അന്വേഷണം ആരംഭിക്കാന്‍ വിജിലന്‍സ്; അനുമതിക്കായി വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് ഗവര്‍ണറെ കാണും

ബാറുകൾ തുറക്കാൻ ശിവകുമാറും ബാബുവും കോഴവാങ്ങി എന്ന ബിജു രമേശിന്‍റെ ആരോപണത്തില്‍ അന്വേഷണത്തിനായി വിജിലൻസ് ഡയറക്ടർ ഇന്ന് ഗവർണറെ കാണും. മുൻ മന്ത്രിമാരായ വി എസ് ശിവകുമാറിനും കെ ബാബുവിനുമെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള സർക്കാരിന്‍റെ അപേക്ഷയിൽ അനുമതി തേടാനാണ് വിജിലൻസ് ഡയറക്ടര്‍ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുന്നത്. സംഭവത്തില്‍ ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറോട് വിശദീകരണവും തേടുമെന്നാണ് സൂചന. അതേസമയം അവധിയിലുള്ള വിജിലൻസ് ഡയറക്ടർ സുരേഷ് കുമാർ ഇന്നാണ് ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കുന്നത്. ഇന്ന് തന്നെ അദ്ദേഹം ഗവർണറെ സന്ദർശിക്കുമെന്നാണ് വിവരം.

ബാറുകൾ തുറക്കാൻ ശിവകുമാറും ബാബുവും കോഴവാങ്ങി എന്ന ബിജു രമേശിനെ ആരോപണത്തെ തുടർന്നാണ് ഇരുവർക്കുമെതിരെ അഴിമതിക്കേസുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. മുൻ മന്ത്രിമാരായതിനാൽ ഇവർക്കെതിരെ അന്വേഷണം ആരംഭിക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണം അനുമതി തേടിയുള്ള സംസ്ഥാന സർക്കാരിന്‍റെ കത്ത് ഗവര്‍ണർക്ക് നേരത്തെ തന്നെ നല്‍കിയിരുന്നു.അതേസമയം അന്വേഷണത്തിന് അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഗവർണർ നിയമോപദേശം തേടുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Related Articles

Latest Articles