Thursday, December 25, 2025

ബാർട്ടൺ ഹില്ലില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം, ഒന്നാം പ്രതിക്ക് 15 വർഷം വരെ പരോളിന് അർഹതയില്ലെന്ന് കോടതി

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺ ഹില്ലില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. ഓട്ടോ ഡ്രൈവറായ അനിൽ കുമാറിനെയാണ് ജീവൻ എന്ന വിഷ്‌ണു, മനോജ് എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.

ഒന്നാം പ്രതി ജീവൻ 15 കൊല്ലത്തേക്ക് പരോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹൻ അല്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. കൂടാതെ കൊല്ലപ്പെട്ട അനിൽ കുമാറിന്‍റെ ഭാര്യക്ക് നഷ്ടപരിഹാരം നൽകുവാൻ കോടതി സർക്കാരിന് നിർദേശം നൽകി. മാത്രമല്ല വിചാരണ വേളയിൽ കൂറുമാറിയ എട്ട് സാക്ഷികൾക്ക് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയുവാനും കോടതി നിർദേശിച്ചു.

2019 മാർച്ച്‌ 24 ന് രാത്രിയാണ് ഓട്ടോ ഡ്രൈവർ അനിൽ കുമാറിനെ പ്രതികൾ കൊലപ്പെടുത്തിയത്. പ്രതികൾക്ക് കൊല്ലപ്പെട്ട അനിൽ കുമാറിനോടുള്ള വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കേസ്.

Related Articles

Latest Articles