Saturday, May 18, 2024
spot_img

കുളിക്കാനിറങ്ങവെ അപകടം:ബാവലി പുഴയിൽ അച്ഛനും മകനും മുങ്ങി മരിച്ചു

കണ്ണൂർ: കൊട്ടിയൂരിൽ അച്ഛനും മകനും പുഴയിൽ മുങ്ങി മരിച്ചു. കൊട്ടിയൂർ സ്വദേശികളായ ലിജോ ജോസ് (32), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്.ബാവലി പുഴയിൽ ശനിയാഴ്ച രാവിലെ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.

അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles