Saturday, May 4, 2024
spot_img

മുന്നിലും പിന്നിലും പെൺകുട്ടികളെയിരുത്തി ബൈക്കിൽ യുവാവിന്റെ അഭ്യാസ പ്രകടനം;വീഡിയോ വൈറലായതിന് പിന്നാലെ കേസുമായി പോലീസ്!

മുംബൈ: മുന്നിലും പിന്നിലും പെൺകുട്ടികളെയിരുത്തി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയതിന് പിന്നാലെ യുവാവിനെതിരെ കേസെടുത്ത് പോലീസ്. മുംബൈയിലാണ് സംഭവം. വീഡിയോ വൈറലായതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. അപകടകരമായ രീതിയിലാണ് യുവാവ് പെൺകുട്ടികളെയുമിരുത്തി ബൈക്കിൽ അഭ്യാസം നടത്തിയത്. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും ബികെസി പോലീസ് കേസെടുത്തു.

പ്രതികളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും വീഡിയോയിലുള്ളവരെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും മുംബൈ ട്രാഫിക് പോലീസ് ട്വിറ്ററിൽ കുറിച്ചു. പോത്തോൾ വാരിയേഴ്‌സ് ഫൗണ്ടേഷൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. അപകടകരമായ രീതിയിൽ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ യുവാവ് ബൈക്കോടിക്കുന്നത് വീഡിയോയിൽ കാണാം.

Related Articles

Latest Articles