Sunday, June 16, 2024
spot_img

കോട്ടയത്ത് നന്നാക്കാന്‍ കൊണ്ടുവന്ന മൊബൈൽ കടയിൽ ഫോൺ പൊട്ടിത്തെറിച്ചു; കടയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോട്ടയം: കോട്ടയം (Kottayam) നഗരമധ്യത്തില്‍ നന്നാക്കാന്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്‌കെ മൊബൈല്‍ കടയിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ലമില്ലന്നാണ് വിവരം. ജീവനക്കാരന്റെ തല മുടിയിലേക്ക് തീപടർന്നെങ്കിലും അപകടം സംഭവിച്ചില്ല.

മൊബൈൽ ഫോണിൽ ചാർജ് നിൽക്കുന്നില്ല എന്ന് പറഞ്ഞാണ് അതിഥി തൊഴിലാളിയായ യുവാവ് മൊബൈൽ കടയിലെത്തിയത്. തുടർന്ന് അറ്റകുറ്റപ്പണിക്കായി മൊബൈൽ ഫോൺ കൈമാറി. അതിനിടെ ബാറ്ററി ഊരി മാറ്റുകയും ചെയ്തു. അതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു തൊഴിലാളി ഈ ബാറ്ററിയിൽ അമർത്തി. ഈ സമയമാണ് വലിയ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിച്ചത്. അതേസമയം പൊട്ടിത്തെറിക്കു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Related Articles

Latest Articles