Saturday, January 10, 2026

ബിബിസി ഡോക്യുമെന്ററി പ്രദർശനം;തലസ്ഥാനത്ത് തെരുവ് യുദ്ധം; പൂജപ്പുരയിൽ 4 തവണ ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം : ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ തലസ്ഥാനത്ത് വൻ പ്രതിഷേധം. പൂജപ്പുരയിൽ യുവമോർച്ച നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പൊലീസ് നാലുതവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തെ തുടർന്ന് ജഗതി – പൂജപ്പുര റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യുവജനസംഘടനകളുടെ നീക്കത്തെ സംസ്ഥാനമെങ്ങും യുവമോർച്ച പ്രവർത്തകർ പ്രതിരോധിച്ചിരുന്നു. തിരുവനന്തപുരം മാനവീയം വീഥിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിലെത്തി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാകുകയും തുടർന്ന് യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

Related Articles

Latest Articles