Sunday, October 25, 2026

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ താല്ക്കാലിക ഡയറക്ടറുടെ ചുമതല ഷിബു അബ്രഹാമിന് ; ചുമതല ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താല്ക്കാലിക ഡയറക്ടറായി ആയി ചുമതലയേറ്റ് ഷിബു അബ്രഹാം. ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ച് ഒഴിഞ്ഞതിനെ തുടർന്നാണ് ഫിനാൻസ് ഓഫീസറായ ഷിബു അബ്രഹാമിന് താൽക്കാലിക ചുമതല നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് താല്ക്കാലികമായി ചുമതല നൽകിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.

ജാതി വിവേചനമടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ നടത്തിയ സമരത്തിനൊടുവിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ രാജിവച്ചത്. കഴിഞ്ഞ 50 ദിവസങ്ങളായി വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. നഷ്ടമായ ദിവസത്തെ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട് .

Related Articles

Latest Articles