Tuesday, April 30, 2024
spot_img

‘ശ്രീരാമഭക്തരുടെ സ്നേഹവും ത്യാഗവുമാണ് ആ മനോഹര വിഗ്രഹത്തിന് പിന്നിൽ’; രാംലല്ല വിഗ്രഹത്തെ കുറിച്ച് ശിൽപി അരുൺ യോഗിരാജ്

ലക്നൗ : രാമനവമി ആഘോഷിക്കാൻ ശ്രീരാമ ജന്മഭൂമിയിൽ എതിരിക്കുകയാണ് ശിൽപി അരുൺ യോഗിരാജും കുടുംബവും. രാംലല്ല വിഗ്രഹത്തെ കുറിച്ച് അരുൺ യോഗിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അയോദ്ധ്യയിലെ ശ്രീരാമനോടുള്ള ഭക്തരുടെ സ്നേഹം കൊണ്ടാണ് താൻ നിർമ്മിച്ച രാംലല്ലയുടെ വിഗ്രഹം മനോഹരമായതെന്ന് അരുൺ യോഗിരാജ് പറഞ്ഞു.

‘ഞാൻ അയോദ്ധ്യയിൽ ഒരുപാട് ഭക്തരെ കണ്ടുമുട്ടി, അവർ അവരുടെ വേദനകളും ത്യാഗങ്ങളും രാംലല്ലയോടുള്ള സ്നേഹവും പങ്കുവെച്ചു. ഞാൻ എല്ലാം കേട്ടു. രാംലല്ലയോടുള്ള ആ സ്നേഹം കൊണ്ടാണ് വിഗ്രഹം മനോഹരമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ വിഗ്രഹത്തെക്കുറിച്ച് ആളുകൾ എന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. ശ്രീരാമന്റെ കണ്ണുകളെ കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലും. ജീവനുള്ള വിഗ്രഹം പോലെയാണ് ഇത് കാണപ്പെടുന്നത്. ഞാൻ എങ്ങനെയാണ് ശ്രീരാമന്റെ കണ്ണുകൾ ഉണ്ടാക്കിയത് എന്ന് നിരവധി പേർ ചോദിച്ചു . എന്നാൽ ഇത് ഞാൻ ഉണ്ടാക്കിയതല്ല, ഭഗവാൻ രാമൻ ഉണ്ടാക്കി എന്നായിരിക്കും എന്റെ ഉത്തരം എന്ന് അദ്ദേഹം പറഞ്ഞു.

മുൻപ് പല ശിൽപങ്ങളുടെ പേരിലും ഞാൻ വിമർശിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ രാംലല്ലയുടെ വിഗ്രഹം തയ്യാറാക്കിയതിന് ആരും എന്റെ പ്രവൃത്തിയെ വിമർശിച്ചിട്ടില്ല. കണ്ടുമുട്ടിയവരെല്ലാം എനിക്ക് സ്നേഹവും അഭിനന്ദനവും നൽകി. ഈ ജോലിയിൽ എനിക്ക് നൂറ് ശതമാനം സ്നേഹം ജനങ്ങളിൽ നിന്ന് ലഭിച്ചു . ഒരു ശതമാനം ആളുകൾ പോലും എന്നെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles