Friday, May 3, 2024
spot_img

പറക്കാൻ ഇനിയും കത്തിരിക്കേണ്ടിവരും; രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി

ദില്ലി: രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഒക്ടോബര്‍ 31 വരെയാണ് വിലക്ക് വീണ്ടും നീട്ടിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ന്നാണ് (ഡിജിസിഎ) ഇക്കാര്യം അറിയിച്ചു. ഡിജിസിഎയുടെ അനുമതിയുള്ള പ്രത്യേക സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമല്ല.

2020 മാര്‍ച്ച്‌ മുതല്‍ കോവിഡ് വ്യാപനം മൂലം ഏര്‍പ്പെടുത്തിയ വിലക്കാണ് ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തി ഇത്തരത്തില്‍ നീട്ടുന്നത്. അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡി.ജി.സി.എ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസുകള്‍ കുറയുന്ന മുറയ്ക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ ചില പാതകളില്‍ സര്‍വീസ് നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം ഇന്ത്യയുമായി കരാറിലേര്‍പ്പെട്ട രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് പ്രത്യേക അനുമതിയോടുകൂടി സര്‍വീസ് നടത്താന്‍ സാധിക്കുമായിരുന്നു. ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, യു എ ഇ, കെനിയ, ഭൂട്ടാന്‍ തുടങ്ങി 27 ഓളം രാജ്യങ്ങളുമായി ഇന്ത്യ പ്രത്യേക വിമാനങ്ങള്‍ക്കുളള കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

Related Articles

Latest Articles