Sunday, October 11, 2026

സൗന്ദര്യ സംരക്ഷണം; മുഖത്തിനു വെളുപ്പും മിനുസവും മൃദുത്വവും നൽകാൻ നാരങ്ങയും വെളിച്ചെണ്ണയും ഇങ്ങനെ ഉപയോഗിക്കൂ

ആരോഗ്യവും ആത്മവിശ്വാസവും പോലെ ആരും കൊതിക്കുന്ന ഗുണമാണ് സൗന്ദര്യം. ഇന്നും എന്നും അത് അങ്ങിനെ തന്നെയാണ് ഉള്ളത്. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് എന്ന് പറയുമെങ്കിലും ചര്‍മം അതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണയും ചെറുനാരങ്ങയും.ഇവ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങൾ നല്കുന്ന ഒന്നാണ്.

രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയെടുക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാനീരൊഴിയ്ക്കാം. ഇതു നല്ലപോലെ ചേർത്തിളക്കി മുഖത്തു പുരട്ടാം. മുഖം അല്പനേരം മൃദുവായി മസാജ് ചെയ്യുക. പിന്നീട്, കടലമാവോ മറ്റു പ്രകൃതിദത്ത വഴികളോ ഉപയോഗിച്ച് അര മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. ഇത് അടുപ്പിച്ച് കുറച്ചു ദിവസം ചെയ്യുക. വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും ചേർന്ന മിശ്രിതം പ്രകൃതിദത്ത ബ്ലീച്ചായി പ്രവർത്തിയ്ക്കുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിന് നല്ല നിറം നൽകും. കടലമാവിൽ തുല്യ അളവിൽ ചെറുനാരങ്ങാനീര്, വെളിച്ചെണ്ണ എന്നിവ കലർത്തി പുരട്ടി കാൽ മണിക്കൂർ കഴിയുമ്പോൾ ചെറുചൂടുവെള്ളം ഉപയോഗിച്ചു കഴുകാം.

Related Articles

Latest Articles