Wednesday, May 15, 2024
spot_img

രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിലിത് അറിയാതെ പോകരുത്

രാവിലെ ഒരു കപ്പ് ചായ കുടിക്കാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ ഇതൊരു അനാരോഗ്യകരമായ ശീലമാണ്. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രാവിലെ എഴുന്നേറ്റാലുടൻ ആദ്യം വെള്ളം കുടിച്ച്‌ വേണം ദിവസം തുടങ്ങാന്‍. ഇതിന് ശേഷം എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. അതിനും അല്‍പസമയത്തിന് ശേഷം മാത്രമാണ് ചായ കഴിക്കേണ്ടത്. ചായ ഒഴിവാക്കിയാൽ അത്രയും നല്ലത്.

ചായ കഴിച്ച ശേഷം ക്ഷീണം, ഉറക്കച്ചടവ് എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ തോന്നുന്നത് രാവിലെ വെറുംവയറ്റില്‍ ചായ കഴിക്കുന്നത് കൊണ്ടാണ്. ദിവസത്തില്‍ രണ്ട് കപ്പ് ചായ മാത്രമേ കഴിക്കാവൂ. ഇതിലധികം ചായ കഴിക്കുന്നത് അത്ര നല്ലതല്ല.

Related Articles

Latest Articles