Wednesday, May 8, 2024
spot_img

ബംഗാളിൽ ദുർഗ്ഗാ പൂജയ്ക്കായി നരേന്ദ്ര മോദിയെത്തുന്നു; മമതയുടെ കളികൾ ഇനി മാറും

കൊൽക്കത്ത : മമത ബാനർജിയുടെ പശ്ചിമബംഗാളിലെ ദുർഭരണത്തിന് അന്ത്യം കുറിക്കാനൊരുങ്ങി ബിജെപി. ഇതിനായി ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ബംഗാളിലെ ദുർഗ്ഗാ പൂജ ആഘോഷങ്ങൾ ഉദ്​ഘാടനം ചെയ്യുന്നത്​. ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ സാസ്​കാരിക വിഭാഗമായ ഇസെഡ്‌സിയുടെ ആഭിമുഖ്യത്തിലുള്ള ദുർഗാ പൂജയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഇസെഡ്‌സിയുടെ പൂജ ആഘോഷങ്ങൾ ഒക്​ടോബർ 22ന്​ മോദി നിർവഹിക്കും.ദുര്‍ഗാ പൂജയുടെ ആദ്യ ദിനമായ ഷഷ്ഠിക്ക്​ നരേന്ദ്ര മോദി ഒന്നിലധികം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ബംഗാളിലെ ജനങ്ങളുമായി സംവദിക്കും.

കൊല്‍ക്കത്തയിലെ സാള്‍ട്ട്​ലേക്കിലെ പ്രധാന പൂജാ പന്തൽ ഉദ്​ഘാടനം ചെയ്​തത്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു.സംസ്ഥാനത്ത് ഒട്ടാകെ 37,000ത്തോളം ദുർഗാ പൂജ പന്തലുകളാണ്​ ഒരുങ്ങുന്നത്​.

Related Articles

Latest Articles