Wednesday, December 24, 2025

കഞ്ചാവ് അടിമയായ മകന്‍ പണത്തിനുവേണ്ടി അമ്മയെ നിരന്തരം ശല്യപ്പെടുത്തി; സഹികെട്ട അമ്മ കണ്ണില്‍ മുളക് തേച്ചു

ഹൈദരാബാദ്: മകൻ കഞ്ചാവ് ഉപയോഗിച്ചതിൽ അമ്മ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ചു. തെലുങ്കാനയിലെ സൂര്യപെത് ജില്ലയിലെ കൊടാട് ആണ് സംഭവം. കഞ്ചാവിന് അടിമയായ പതിനഞ്ചുകാരനായ മകന്‍ പണത്തിനുവേണ്ടി അമ്മയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അമ്മയുടെ മുളകുപൊടി പ്രയോഗം.

മുളക് തേക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീ ഇയാളുടെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷമാണ് മുളക് തേക്കുന്നത്.

വീഡിയോ പ്രചരിച്ചതോടെ പലവിധത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. ശരിയായ കാര്യമാണ് അമ്മ ചെയ്തതെന്നാണ് ഒരുവിഭാഗം പറയുന്നത്. അപൂര്‍വമായ രീതിയിലാണ് അമ്മ വിഷയം കൈകാര്യം ചെയ്തതെന്നും അമ്മയുടെ ഇടപെടല്‍ വൈകിപ്പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അതേസമയം ഇത് വളരെ ക്രൂരമായിപ്പോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.

Related Articles

Latest Articles