Saturday, October 24, 2026

സുനിൽ ഛേത്രിയുടെ ഗോളുമായി ബന്ധപ്പെട്ട വിവാദം ; പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളി ബെംഗളൂരു എഫ്.സി

വെള്ളിയാഴ്ച നടന്ന ഐഎസ്എൽ നോക്കൗട്ട് മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോൾ വിവാദത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളി ബെംഗളൂരു എഫ്സി. ഫ്രീകിക്കിലൂടെ ഛേത്രി നേടിയ ഗോളിനെ പരാമർശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തു, റഫറി എപ്പോഴാണ് വിസിലടിച്ചതെന്ന് ശ്രദ്ദിച്ചില്ലെന്ന് ബംഗളൂരു എഫ്‌സി പ്രതികരിച്ചു.ഐഎസ്എല്ലില്‍ ഇത്തരമൊരു സംഭവം ഇതാദ്യമാണ്.

ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് മത്സരം എക്സ്‍ട്രാടൈമിലേക്ക് നീണ്ടത്. എക്സ്‍ട്രാടൈമിന്‍റെ 96-ാം മിനുറ്റിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ബെംഗളൂരു സൂപ്പർ താരം സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് റഫറി ഫ്രീകിക്ക് അനുവദിച്ചു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറെടുക്കുന്നതിനിടെ തിടുക്കത്തില്‍ പന്ത് ചിപ് ചെയ്ത് ഛേത്രി വലയിലിട്ടു. ഛേത്രി കിക്കെടുക്കും മുമ്പ് റഫറി വിസില്‍ വിളിച്ചിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും ഇത് ഗോളല്ലാ എന്ന് വാദിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളും റഫറിയും തമ്മില്‍ തർക്കമായി. ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച് മൈതാനത്ത് പ്രവേശിച്ചു. ഇതേസമയം ഗോളാഘോഷത്തിലായിരുന്നു ഛേത്രിയും സംഘവും.

Related Articles

Latest Articles