Saturday, June 1, 2024
spot_img

ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു


കൊച്ചി: യാക്കോബായ സഭാദ്ധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു. സ്ഥാനം ഒഴിയാനുള്ള സഭാദ്ധ്യക്ഷന്റെ ആവശ്യം പാത്രീയാര്‍ക്കീസ് ബാവ അംഗീകരിച്ചു. എന്നാല്‍ അദ്ദേഹം കത്തോലിക്കാ ബാവ സ്ഥാനത്ത് തുടരണമെന്ന് പാത്രീയാര്‍ക്കീസ് ബാവ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാവയുടെ സഹായത്തിനായി മൂന്ന് മെത്രോ പൊലീത്തമാരെ ചുമതലപ്പെടുത്തുമെന്നും അടുത്ത സിനഡ് പുതിയ ട്രസ്റ്റിയെ തിരഞ്ഞെടുക്കുമെന്നും അറിയിച്ചു.

യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെയും കേസിലെ തോല്‍വികളെയും തുടര്‍ന്നാണ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പാത്രയാര്‍ക്കീസ് ബാവയ്ക്ക് കത്ത് നല്‍കിയത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പുതിയ ഭരണ സമിതിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിനെ തുടര്‍ന്ന് താന്‍ കടുത്ത മനോവിഷമത്തിലാണെന്നും ബാവ കത്തില്‍ പറയുന്നു

ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് യാക്കോബായ സഭയില്‍ പുതിയ ഭരണസമിതി ചുമതലയേറ്റതിന് പിന്നാലെ സഭാദ്ധ്യക്ഷനുമായി നീരസങ്ങള്‍ ഉണ്ടായിരുന്നു. സമിതിയിലുള്ളവര്‍ സഭയില്‍ നടക്കുന്ന ധനശേഖരണത്തെ കുറിച്ചും മറ്റും സഭാ അദ്ധ്യക്ഷനെതിരെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. തന്റെ പേരില്‍ സ്വത്തുക്കളൊന്നുമില്ലെന്നും എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ബാവ ദമാസ്‌കസിലേക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തമാസം 24ന് പാത്രീയാര്‍ക്കീസ് ബാവ കേരളത്തില്‍ എത്താനിരിക്കെയാണ് സഭയില്‍ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചത്.

Related Articles

Latest Articles