Monday, May 20, 2024
spot_img

കോവിഡ് പ്രതിരോധം ഇനി മൂക്കിലൂടെയും;മൂക്കിലൂടെ നൽകുന്ന ലോകത്തെ ആദ്യ കോവിഡ് വാക്സീൻ പുറത്തിറക്കി ഭാരത് ബയോടെക്

ദില്ലി : ഭാരത് ബയോടെക് നിർമിച്ച, മൂക്കിലൂടെ നൽകാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സീൻ ഇൻകോവാക് (iNCOVACC) പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മനുസൂഖ് മാണ്ഡവ്യ, ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്.

സർക്കാർ ആശുപത്രികൾക്ക് 325 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 800 രൂപ നിരക്കിലുമായിരിക്കും വാക്സീൻ ലഭ്യമാകുക . കഴിഞ്ഞ ഡിസംബറിലാണ് വാക്സീന് അംഗീകാരം ലഭിച്ചത്. രണ്ട് ഡോസ് വാക്സീനും ബൂസ്റ്റർ ഡോസുമാണുള്ളത്. നേരത്തെ അടിയന്തര ഘട്ടത്തിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ഈ വാക്സീൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നു.

28 ദിവസത്തെ ഇടവേളയിലാണ് വാക്സീൻ സ്വീകരിക്കേണ്ടത് . വാഷിങ്ടൻ യൂണിവേഴ്സ്റ്റിയുടെ സഹകരണത്തോടെയാണ് വാക്സീൻ വികസിപ്പിച്ചത്. കോവിഡ് സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി വാക്സീൻ നിർമാണത്തിനു കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നു.

Related Articles

Latest Articles