Thursday, May 9, 2024
spot_img

ഇടുക്കിയില്‍ എക്‌സൈസിന്റെ വ്യാജ മദ്യ വേട്ട;കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിര്‍മാണ യൂണിറ്റ് കണ്ടെത്തി; 70 ലീറ്റര്‍ വ്യാജ മദ്യം പിടികൂടി

കഞ്ഞിക്കുഴി : ഇടുക്കിയിൽ എക്‌സൈസ് നടത്തുന്ന വ്യാജമദ്യ വേട്ടയുടെ ഭാഗമായി കഞ്ഞിക്കുഴിയിൽ വ്യാജമദ്യനിര്‍മാണ യൂണിറ്റ് കണ്ടെത്തി. രണ്ട് ദിവസം മുമ്പ് പൂപ്പാറയില്‍ നിന്ന് വ്യാജമദ്യവുമായി പിടിയിലായ കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി ബിനുവിന്‍റേതാണ് യൂണിറ്റ്. ഇവിടെ നിന്നും എഴുപത് ലീറ്റര്‍ വ്യാജമദ്യവും നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തു.

ഏഴായിരത്തിലേറെ കുപ്പികളും 972 ലേബലുകളും പിടിച്ചു. 150 മില്ലി ലീറ്റര്‍ സ്പിരിറ്റ്, 100 മില്ലി ലീറ്റര്‍ കാരമല്‍, 782 ഹോളോഗ്രാം എന്നിവയും കണ്ടെത്തി. ഒരു മോട്ടര്‍ പമ്പ് സെറ്റും ആയിരത്തി അഞ്ഞൂറോളം കുപ്പി അടപ്പുകളും നിരവധി വാട്ടര്‍ ജാറുകളും കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles