Friday, January 2, 2026

ഭാരത്‌ ബയോടെക്‌ എം.ഡി കൃഷ്‌ണ എല്ല ശബരിമലയിൽ ദര്‍ശനം നടത്തി; അന്നദാനത്തിന്‌ ഒരു കോടി നല്‍കി

ശബരിമല: ഭാരത്‌ ബയോടെക്‌ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്‌ ചെയര്‍മാനും എം.ഡിയുമായ ഡോ. കൃഷ്‌ണ എല്ലയും ഭാര്യ സുചിത്രയും ശബരിമല ദര്‍ശനം നടത്തി. ശബരിമലയിൽ അന്നദാനത്തിനായി അദ്ദേഹം ഒരു കോടി രൂപ സംഭാവന നല്‍കി. അതോടൊപ്പം ശബരിമല വികസനത്തിനും ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിനും എന്ത്‌ സഹായം ചെയ്യാനും അദ്ദേഹം തയാറാണെന്ന്‌ അറിയിച്ചു.
.
ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. അനന്തഗോപന്‍ ഫോണില്‍ അദ്ദേഹത്തെ വിളിച്ച് നന്ദി അറിയിച്ചു. ഇന്നലെ രാവിലെ 11.30ന്‌ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്‌ കോ- ഓര്‍ഡിനേറ്റര്‍ കെ റജികുമാറിനൊപ്പമാണ്‌ ഇരുവരും സന്നിധാനത്തെത്തിയത്‌.

ദര്‍ശനശേഷം തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയിടം കുറുവക്കാട്‌ ശംഭു നമ്പൂതിരി എന്നിവരെ സന്ദര്‍ശിച്ച്‌ പ്രസാദം സ്വീകരിച്ച ശേഷം ഉച്ചയ്‌ക്ക്‌ ഹെലികോപ്‌റ്റര്‍ മാര്‍ഗം ഇരുവരും ഗുരുവായൂര്‍ക്ക്‌ പോയി.

Related Articles

Latest Articles