Friday, May 17, 2024
spot_img

രാജ്യത്ത് 8,439 പേര്‍ക്ക് കൂടി കൊവിഡ്; 195 മരണം; 129 കോടി കടന്ന് വാക്‌സിൻ വിതരണം

ദില്ലി: രാജ്യത്ത് ഇന്ന് 8,439 പേര്‍ക്ക് കൂടി കൊവിഡ് (Covid) സ്ഥിരീകരിച്ചു. 9,525 പേർ രോഗമുക്‌തി നേടിയപ്പോൾ 195 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. സജീവ കേസുകളുടെ എണ്ണം 93,733 ആയി ഉയര്‍ന്നു. കഴിഞ്ഞ 555 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇതുവരെ 3,40,89,137 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം രാജ്യത്തെ കോവിഡ് മരണസംഖ്യ 4,73,952 ആണ്.

പുതിയ കോവിഡ് കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ്. കഴിഞ്ഞ ദിവസം 4,656 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,650 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,59,936 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4714 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 271 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Latest Articles