Thursday, May 16, 2024
spot_img

അഴീക്കലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

കൊല്ലം: അഴീക്കലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. കടലിൽ നിന്ന് 3 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ബോട്ടിന് അപകടമുണ്ടായത്.

ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ബോട്ടിലുണ്ടായിരുന്നു തൊഴിലാളികളെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി. 9 തൊഴിലാളികൾ ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles