Friday, April 26, 2024
spot_img

ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി എൻ പരമേശ്വരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

ശബരിമല: എൻ പരമേശ്വരൻ നമ്പൂതിരിയെ ശബരിമലയിലെ (Sabarimala) പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്. കുറവാക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്തു.

പരമേശ്വരൻ നമ്പൂതിരിയുൾപ്പെടെ ഒൻപത് പേരായിരുന്നു മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒൻപതാമതായിരുന്നു പരമേശ്വരൻ നമ്പൂതിരിയെ നിർദ്ദേശിച്ചിരുന്നത്. മേൽശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷമായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന 10 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് നറുക്ക് എടുത്തത്.

അതേസമയം പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ അയ്യപ്പഭക്തൻമാർ 17, 18 തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു. കക്കി, പമ്പ നദികൾ സംഗമിക്കുന്ന ത്രിവേണിയിൽ മലവെള്ളം വഴിമാറി ഒഴുകുകയാണ്.ആറാട്ട് കടവ് ഉൾപ്പെടെ മുങ്ങി. ത്രിവേണിയിലെ വലിയപാലം വെള്ളത്തിൽ മുങ്ങി. ചെറിയ പാലത്തിന്റെ അടിത്തട്ടുവരെ വെള്ളം ഉയർന്നിട്ടുണ്ട്.

Related Articles

Latest Articles