Wednesday, October 7, 2026

ഭാരത് ലൈവിന്റെ മാനേജിങ് ഡയറക്ടർ ജസ്റ്റിൻ സോളമൻ അന്തരിച്ചു; വിടവാങ്ങിയത് മാദ്ധ്യമരംഗത്തെ ആദർശശാലിയായ വ്യക്തിത്വം

എറണാകുളം: ഭാരത് ലൈവിന്റെ മാനേജിങ് ഡയറക്ടർ ജസ്റ്റിൻ സോളമൻ അന്തരിച്ചു. 52 വയസ്സായിരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിയാണ്. എറണാകുളം മെഡിക്കൽട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ഇന്ന് പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ത്യാ വിഷൻ, സൂര്യ ടിവി, കേരള ശബ്ദം, നാനാ സിനിമ വീക്കിലി, എന്നീ മാദ്ധ്യമങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കൂടാതെ ചലച്ചിത്ര മേഖലയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ഏഴ് വർഷം പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

Related Articles

Latest Articles