Sunday, April 28, 2024
spot_img

ഗ്രാമിയിൽ തിളങ്ങി ഭാരതം; മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള ​ഗ്രാമി അവാർഡ് സ്വന്തമാക്കി ശങ്കർ മഹാദേവന്റെ ‘ശക്തി’ ബാൻഡ്; പുരസ്‌കാരം നേടിയത് ‘ദിസ് മൊമെന്റ്’ എന്ന ആൽബത്തിന്

ദില്ലി: ഗ്രാമി അവാർഡിൽ തിളങ്ങി ഭാരതം. മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള 2024 ഗ്രാമി അവാർഡ് കരസ്ഥമാക്കി ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ഫ്യൂഷൻ ബാൻഡായ ശക്തി. ‘ദിസ് മെമന്റ്’ എന്ന ആൽബമാണ് പുരസ്കാരം സ്വന്തമാക്കിയത്. ജോൺ മക്ലാഫ്ലിൻ, സക്കീർ ഹുസൈൻ, ശങ്കർ മഹാദേവൻ, വി സെൽവഗണേഷ് (താളവാദ്യ വിദഗ്ധൻ), ഗണേഷ് രാജഗോപാലൻ, ഗണേഷ് രാജഗോപാലൻ എന്നിവരുൾപ്പെടെ സംഘമാണ് ‘ദിസ് മൊമെന്റ്’ എന്ന ആൽബത്തിന് പിന്നിൽ. ഓടക്കുഴൽ വിദഗ്ധൻ രാകേഷ് ചൗരസ്യക്കും പുരസ്‌കാരമുണ്ട്.

പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സം​ഗീത ലോകത്തെ നിരവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്. ഇന്ത്യ എല്ലാ ദിശയിലും തിളങ്ങുന്നുവെന്നാണ് സം​ഗീത സംവിധായകനും ​ഗ്രാമി ജേതാവുമായ റിക്കി കെജ് പറഞ്ഞത്. ബാൻഡിലൂടെ ശങ്കർ മഹാദേവൻ, സെൽവഗണേഷ് വിനായക്രം, ഗണേഷ് രാജഗോപാലൻ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് അവാർഡ് ലഭിച്ചുവെന്നും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവാർഡിന് പിന്നാലെ ഭാര്യയുടെ നിരന്തരമായ പിന്തുണയ്‌ക്ക് ശങ്കർ മഹാദേവൻ നന്ദി പറഞ്ഞു. ദൈവത്തിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇന്ത്യയ്‌ക്കും നന്ദി. ഇന്ത്യയെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ഈ അവാർഡ് ഭാര്യക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് ശങ്കർ പറഞ്ഞു.

Related Articles

Latest Articles