Sunday, June 2, 2024
spot_img

സമരാനുകൂലികൾ പെട്രോൾപമ്പ് അടിച്ചുതകർത്തു; അക്രമം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ്

മംഗലാപുരം: തിരുവനന്തപുരം മംഗലപുരത്ത് പണിമുടക്കു ദിവസം തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു (Bharath Bandh Protesters attacked petrol pump). അക്രമം നടത്തിയത് ഏകദേശം ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്നാണ്.

ഉച്ചയ്ക്കുശേഷം രണ്ടരയോടെ സമരാനുകൂലികള്‍ പ്രതിഷേധവുമായി പമ്പില്‍ എത്തുകയും പെട്രോള്‍ പമ്പ് ഓഫീസിന്റെ ജനല്‍ച്ചില്ലുകളും വാതിലിന്റെ ചില്ലും അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെ പോലീസ് സ്ഥലത്തെത്തി.

സമരാനുകൂലികളുടെ പ്രതിഷേധത്തിനു പിന്നാലെ പമ്പ് അടച്ചുപൂട്ടി. പോലീസ് സമരാനുകൂലികളെ പിരിച്ചുവിട്ടു. അക്രമം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles