ഭാരതീയവിചാരകേന്ദ്രം 39-ാമത് സംസ്ഥാന സമ്മേളനം 2021 ഡിസംബർ 25 മുതൽ 31 വരെ നടക്കും.
ഡിസംബർ 25 ന് രാവിലെ 10 മണി മുതൽ 1 മണി വരെ സംസ്ഥാന സമിതിയും 2 മണി മുതൽ 5 മണി വരെ സംസ്ഥാന പ്രതിനിധി സഭയും കൊല്ലം റെഡ്യാർ ഐക്യസംഘം ഹാൾ ൽ വച്ച് നടക്കുന്നു.
സംസ്ഥാന ഭാരവാഹി മാർ, സംസ്ഥാന സമിതി അംഗങ്ങൾ ,ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംഘടനാ സെക്രട്ടറി എന്നിവർ സംസ്ഥാന സമിതിയിലും, മറ്റ് ജില്ലാ സമിതി അംഗങ്ങൾ, സ്ഥാനീയ സമിതികളിൽ നിന്നുമുള്ള സംസ്ഥാന പ്രതിനിധി സഭാംഗങ്ങൾ എന്നിവർ പങ്കെടുക്കും
ഡിസംബർ 26 മുതൽ 31 വരെ 6 ജില്ലകളിൽ സെമിനാറുകൾ നടക്കുംഡിസംബർ 26 ന് വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരം സംസ്കൃതി ഭവനിൽ വിചാര സദസ്സ് സംഘടിപ്പിച്ചിരിക്കുന്നു. മഹർഷി അരവിന്ദൻ – ജീവിതവും ദർശനവും എന്ന വിഷയത്തിൽ മധുര കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ആർ. സുബ്രഹ്മണി പ്രഭാഷണം നടത്തും. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ശ്രീ. ആർ സഞ്ജയൻ അദ്ധ്യക്ഷനായിരിക്കും.

