Sunday, January 11, 2026

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ശിബിരം 13, 14 തീയതികളിൽ

മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ശിബിരം 13, 14 തീയതികളിൽ കാലിക്കറ്റ് സർവകലാശാലാ ഓഡിറ്റോറിയത്തിൽ നടക്കും.

13-ന് രാവിലെ 10-ന് ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ കെ എൻ. കുറുപ്പ് ശിബിരം ഉദ്ഘാടനംചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം മോഹൻദാസ് അധ്യക്ഷത വഹിക്കും.

ശിബിരത്തോടനുബന്ധിച്ച് നവലോകക്രമത്തിൽ ഭാരതം, ആഗോള ഭീകരവാദവും കേരളവും, മാറുന്ന ജനസംഖ്യാനുപാതവും ഉയരുന്ന വെല്ലുവിളികളും, സാംസ്കാരിക ദേശീയത, മാധ്യമങ്ങളും ഇരട്ടത്താപ്പും തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്..

ഞായറാഴ്ച രാവിലെ ഒമ്പതിന് കേരളം പരിവർത്തനം, പ്രതിസന്ധി എന്ന വിഷയത്തിൽ ചർച്ചയുണ്ടാവും. വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനത്തിൽ ആർ. സഞ്ജയൻ മുഖ്യ പ്രഭാഷണം നടത്തും.
സമാപന സമ്മേളനത്തിന് ഡോ. സി ഐ. ഐസക്ക് അധ്യക്ഷത വഹിക്കും.

Related Articles

Latest Articles