Friday, September 25, 2026

സ്വർഗ്ഗീയ ഭാസ്‌ക്കർ റാവു ജി അനുസ്മരണവും പുരസ്‌കാര സമർപ്പണവും.

കേരളത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സ്വർഗ്ഗീയ ഭാസ്‌ക്കർ റാവു ജി യുടെ പത്തൊമ്പതാമത്‌ ശ്രദ്ധാഞ്ജലിയും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ച് ചങ്ങനാശ്ശേരി സ്മൃതി ചാരിറ്റബിൾ ട്രസ്റ്റ്. 2022 ജനുവരി 2 ഞായറാഴ്ച രാവിലെ 10.30 നു പന്തളം ലയൺസ് ക്ലബ് ഹാളിലാണ് ചടങ്ങ്. ഈ വർഷത്തെ ഭാസ്‌ക്കർ റാവു ജി പുരസ്കാരം മുൻ സംഘ പ്രചാരകനും അടിയന്തിരാവസ്ഥകാലത്തെ പോലീസിന്റെ ക്രൂര മർദ്ദനം മൂലം ഇന്നും ശയ്യാവലംബിയുമായിരിക്കുന്ന ശ്രീ.ശിവദാസ് അത്തോളി, സംപൂജ്യ ഗരുഢധ്വജാനന്ദ സ്വാമിജി യിൽ നിന്ന് സ്വീകരിക്കും.

1946 ൽ സ്വദേശമായ മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്തി ദീർഘകാലം കേരളത്തിന്റെ പ്രാന്ത പ്രചാരകനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഭാസ്കർ റാവു ജി. എൺപത്തിരണ്ടാം വയസ്സിൽ കൊച്ചിയിലായിരുന്നു അന്ത്യം

Related Articles

Latest Articles