Monday, June 17, 2024
spot_img

ശ്രുതി രാമചന്ദ്രന്‍ നായികയായെത്തുന്ന പുതിയ ചിത്രം മധുരം; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

അഹമ്മദ്‌ കബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരം. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ശ്രുതിയുടെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. ചിത്ര എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്‌ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ക്രിസ്തുമസ് റിലീസ് ആയി ചിത്രം സോണിലിവില്‍ 24ന് സ്ട്രീമിങ് ആരംഭിക്കും.

ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജു, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Articles

Latest Articles