Thursday, January 8, 2026

കീവിൽ ബൈഡന്റെ സർപ്രൈസ് വിസിറ്റ് ;
‘ഒരു വർഷത്തിനു ശേഷവും കീവ് നിവർന്നു നിൽക്കുന്നു, യുക്രൈയ്ൻ നിവർന്നു നിൽക്കുന്നു, ജനാധിപത്യവും നിവർന്നു നിൽക്കുന്നു’

കീവ് : പോളണ്ടിൽ സന്ദർശത്തിനെത്തുമ്പോൾ യുക്രൈൻ സന്ദർശനം ഒഴിവാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും യുക്രൈയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ അധിനിവേശത്തിനു ശേഷം ഇതാദ്യമായാണ് യുക്രൈയ്നുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് ബൈഡൻ തലസ്ഥാനമായ കീവിലെത്തിയത്. ‘ഒരു വർഷത്തിനു ശേഷവും കീവ് നിവർന്നു നിൽക്കുന്നു, യുക്രെയ്ൻ നിവർന്നു നിൽക്കുന്നു, ജനാധിപത്യവും നിവർന്നു നിൽക്കുന്നു’ – ബൈഡൻ കീവിൽ പറഞ്ഞു.

വ്ളാഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡൻ, യുക്രൈയ്ൻ 50 കോടി യുഎസ് ഡോളറിന്റെ പ്രത്യേക സഹായം നല്കുമെന്നറിയിച്ചു. മാത്രമല്ല റഷ്യക്കെതിരെ പോരാടാനായി ആയുധങ്ങളും സൈനിക ഉപകരണങ്ങളും അമേരിക്ക യുക്രൈയ്ന് നൽകും. യുക്രൈയ്നെതിരായ ആക്രമണം റഷ്യ കടുപ്പിക്കുന്നതിനിടെയിലാണ് ബൈഡന്റെ സർപ്രൈസ് വിസിറ്റ് .

Related Articles

Latest Articles