Thursday, May 16, 2024
spot_img

തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട ; പള്ളിത്തുറയിലെ വാടക വീട്ടിൽ നിന്ന് 133 കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി

തിരുവനന്തപുരം : തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരം പള്ളിത്തുറയിലെ വാടക വീട്ടിൽ നിന്ന് 133 കിലോ ഗ്രാം കഞ്ചാവും 50 ഗ്രാം എംഡിഎംഎയും തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തു. കഠിനംകുളം സ്വദേശി ജോഷോ, വലിയ വേളി സ്വദേശികളായ കാര്‍ലോസ്, അനു, ഷിബു എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിലും വീട്ടിനുള്ളിലുമായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. കാറിൽനിന്ന് 62 പായ്ക്കറ്റുകളിലായാണ് സൂക്ഷിച്ച കഞ്ചാവ് സൂക്ഷിച്ചത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്ക്വാഡിന് രണ്ട് ദിവസം മുമ്പ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ടു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്‌ക്കെടുത്തത് എന്നാണ് അറിയാൻ സാധിക്കുന്നത്.

Related Articles

Latest Articles