Sunday, October 25, 2026

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് കോടികളുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മൂന്നേകാല്‍ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ ആറ് യാത്രക്കാരില്‍ നിന്നായാണ് പിടികൂടിയത്.

ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണം കണ്ടെത്തിയത്. മാത്രമല്ല ശരീരത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളിലുമായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

അതേസമയം പിടിയിലായ ആറ് പേരും ഒരേ സംഘത്തില്‍പ്പെട്ടവരാണെന്നും പ്രാഥമിക നിഗമനമെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കോടികളുടെ സ്വര്‍ണം പിടികൂടിയത്.

Related Articles

Latest Articles