കണ്ണൂർ : വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 1.299 കിലോഗ്രാം സ്വർണ്ണവുമായി രണ്ട് യാത്രക്കാർ പിടിയിൽ.ഇരിക്കൂർ സ്വദേശിനിയിൽ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വർണ്ണാഭരണങ്ങളും കാസർഗോഡ് സ്വദേശി മുഹമ്മദ് നസീദിൽ നിന്നും 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലാണ് സ്വർണ്ണം പിടികൂടിയത്.

