Thursday, January 8, 2026

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട! ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശിനി അസ്മാബീവി പിടിയിൽ

മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപയുടെ സ്വർണ്ണവുമായി യുവതി പിടിയിൽ.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിനി കണ്ടൻപ്ലാക്കിൽ അസ്മാബീവി (32) ആണ് പിടിയിലായത്.

അടിവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായാണ് യുവതി സ്വർണ്ണം കടത്താൻ ശ്രമിച്ചത്.സ്വർണ്ണമിശ്രിതം അടങ്ങിയ 2031 ഗ്രാം തൂക്കമുള്ള രണ്ടു പാക്കറ്റുകളാണ് ഇവരിൽനിന്നും പിടികൂടിയത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണ്ണം ലഭിച്ചു. യുവതിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ കസ്റ്റംസ് സ്വീകരിച്ചു വരികയാണ്. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles