Sunday, May 19, 2024
spot_img

ബൈശാഖി ആഘോഷത്തിനിടെ വൻ ദുരന്തം; നടപ്പാലം തകര്‍ന്ന് ജമ്മുകശ്മീരില്‍ അറുപതിലധികം പേര്‍ക്ക് പരിക്ക്; നടപ്പാലത്തില്‍ ഒന്നിച്ച് കൂടിയതാണ് അപകടകാരണമെന്ന് അധികൃതര്‍

ഉധംപൂര്‍: ബൈശാഖി ആഘോഷങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ നടപ്പാലം തകര്‍ന്ന് വീണ് അറുപതിലധികം പേര്‍ക്ക് പരിക്ക്. ബെയിന്‍ ഗ്രാമത്തിലെ ബേനി സംഗത്തിലെ നടപ്പാലമാണ് തകര്‍ന്നത്. പരിക്കേറ്റവരില്‍ നിരവധിപ്പേര്‍ കുട്ടികളാണ്. നിരവധി ആളുകള്‍ നടപ്പാലത്തില്‍ ഒന്നിച്ച് കൂടിയതാണ് അപകടമുണ്ടാവാന്‍ കാരണമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. പോലീസും ദൌത്യ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ഇരുമ്പ് നിര്‍മ്മിത പാലത്തിനടയിലും നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് ചെനാനി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മണിക് ഗുപ്ത വാര്‍ത്താ ഏജന്‍സിയോട് വിശദമാക്കിയത്. 25ലധികം പേരുടെ നില ഗുരുതരമാണെന്നും ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അധികൃതര്‍ വിശദമാക്കി. നദിക്ക് കുറുകെ നിര്‍മ്മിച്ച നടപ്പാലത്തിലേക്ക് ബൈശാഖി ആഘോഷത്തിനെത്തിയവര്‍ ഒരുമിച്ച് കയറിയതോടെ ഭാരം താങ്ങാനാവാതെ പാലം തകരുകയായിരുന്നു.

Related Articles

Latest Articles