Friday, May 17, 2024
spot_img

ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ബിഗ് ബോസ് മലയാളം സീസണ്‍ 4 എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ മത്സരാര്‍ത്ഥിയായി മാറിയ ഡോ. റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപടകത്തില്‍പ്പെട്ടു. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിനായി പോകുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട റോബിന്‍ ഉദ്ഘാടന വേദിയില്‍ എത്തി. തന്റെ കാര്‍ വരുന്ന വഴി ഒരു കൊക്കയിലേക്ക് മറിഞ്ഞെന്നും വാഹനം ഒരു കല്ലില്‍ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നുവെന്നും റോബിന്‍ പറഞ്ഞു. നിങ്ങളെ കാണാന്‍ വേണ്ടിയാണ് ഞാന്‍ വന്നതെന്നും ഉദ്ഘാടന വേദിയില്‍ റോബിന്‍ പറഞ്ഞു. അപകടത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

Related Articles

Latest Articles