Monday, April 29, 2024
spot_img

ബിഹാറിൽ നിതീഷ് തന്നെ;’മോദിമെഷീൻ’എന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ നിലവാരം എല്ലാവർക്കുമറിയാം

പാറ്റ്ന: നിതീഷ് കുമാര്‍ തന്നെ ബീഹാറില്‍ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും, പാര്‍ട്ടി അധ്യക്ഷനും വ്യക്തമാക്കിയാല്‍ പിന്നെ പാര്‍ട്ടിയില്‍ ആര്‍ക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി ചോദിച്ചു.

നിതീഷ് കുമാര്‍ ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്നും സര്‍ക്കാരില്‍ എല്ലാ കക്ഷികള്‍ക്കും തുല്യ പങ്കാളിത്തമാണെന്നും സുശീല്‍ കുമാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന് ബിഹാറില്‍ ഒന്നും ചെയ്യാനാകില്ല, വോട്ടിംഗ് മെഷീനെ മോദി മെഷീനെന്ന് വിളിച്ച രാഹുല്‍ ഗാന്ധിയുടെ നിലവാരം എല്ലാവര്‍ക്കുമറിയാം.ചിരാഗ് പാസ്വാന്‍ ഇനി ബിഹാര്‍ എന്‍ഡിഎയില്‍ ഉണ്ടാകില്ലെന്നും സുശീല്‍ മോദി പറഞ്ഞു.

Related Articles

Latest Articles