Friday, May 17, 2024
spot_img

ഗതാഗത സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി സ്ഥാനങ്ങളൊഴിഞ്ഞ് ബിജു പ്രഭാകർ ! ഇനി വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ചുമതല വഹിക്കും

കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്നും ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും ബിജു പ്രഭാകർ ഐഎഎസിനെ മാറ്റി. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ചുമതലയാകും അദ്ദേഹം ഇനി വഹിക്കുക. ഗതാഗതമന്ത്രി മന്ത്രി ഗണേഷ് കുമാറുമായുള്ള സ്വരച്ചേർച്ചയെ തുടർന്ന് വകുപ്പുമാറ്റം വേണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി. ഗണേഷ് കുമാർ എത്തിയപ്പോൾ മുതൽ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇലക്ട്രിക് ബസ് വിഷയം ഭിന്നത കൂടുതൽ രൂക്ഷമാക്കി. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട് മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർന്നതും മന്ത്രിയെ അസ്വസ്ഥനാക്കി.

ലേബർ കമ്മിഷണറായിരുന്ന കെ.വാസുകിയെ ലേബർ ആൻഡ് സ്കിൽസ് സെക്രട്ടറിയായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നൽകി.അർജുൻ പാണ്ഡ്യനെ ലേബർ കമ്മിഷണറുടെ ചുമതല നൽകി. ലേബർ ആൻഡ് സ്കിൽസ് സെക്രട്ടറിയായിരുന്ന സൗരഭ് ജെയ്നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.

Related Articles

Latest Articles