Thursday, May 2, 2024
spot_img

യുവനടൻ സുദേവ് നായർ വിവാഹിതനായി; കേരളത്തിന്റെ മരുമകളായി ഗുജറാത്ത് സ്വദേശിനിയും മോഡലുമായ അമർദീപ് കൗർ

പ്രശസ്ത യുവനടൻ സുദേവ് നായർ വിവാഹിതനായി. ഗുജറാത്ത് സ്വദേശിനിയും മോഡലുമായ അമർദീപ് കൗറാണ് സുദേവ് നായരുടെ ജീവിത സഖിയായത്. ഗുരുവായൂരില്‍ വച്ചു നടന്ന വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും.

മുംബൈ മലയാളിയായസുദേവ് 2014ല്‍ സൗമിക് സെനിന്റെ ഗുലാബ് ഗാംഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. എത്തിയത്. ആദ്യ മലയാള ചിത്രമായ മൈ ലൈഫ് പാർട്​ണറിലൂടെ മികച്ച നടനുള്ള സംസ്​ഥാന പുരസ്​കാരവും താരം സ്വന്തമാക്കി. അനാർക്കലി, കരിങ്കുന്നം സിക്​സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

Related Articles

Latest Articles