Monday, April 29, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 52 |
കോവിഡ്, കർഷക സമരം, വ്യാജവാർത്തകൾ |
സി. പി. കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാർക്ക് നമസ്കാരം,

കോവിഡ് നിയന്ത്രണങ്ങളിലൂടെയുള്ള സമയചക്ര സഞ്ചാരത്തിൻ്റെ തുടർച്ചയാണ് 2021ലും നമ്മളെ കാത്തിരിയ്ക്കുന്നത്. ജനുവരി 1ന് തന്നെ ഐക്യരാഷ്ട സെക്യൂരിറ്റി കൗൺസിലിൽ 2 വർഷത്തെ അസ്ഥിരാംഗത്വം ഇന്ത്യയ്ക്ക് ലഭിച്ചത് വലിയ വാർത്തയായി. വളരെക്കാലമായി സ്ഥിരാംഗത്വം നേടാൻ ഇന്ത്യ ശ്രമിയ്ക്കുന്നതിനിടയിലാണ് ഈ സംഗതി സംഭവിച്ചത്. ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ചൈനയാണ് എന്നും തടസം സൃഷ്ടിയ്ക്കുന്നത്. ഇതിനിടയിൽ ഇന്ത്യയിലെ കോവിഡ് വാക്സിൻ ഗവേഷണങ്ങൾ ഫലപ്രാപ്തിയിലെത്തി. ഭാരത് ബയോടെക്കിൻ്റെ “കോവാക്സിൻ”, ഓക്സ്ഫോർഡ്/ആസ്ട്രസെനെക്ക “കോവിഷീൽഡ്” എന്നീ രണ്ട് കൊറോണ വൈറസ് വാക്സിനുകൾക്ക് ജനുവരി 2ന് ഇന്ത്യ അംഗീകാരം നൽകി. വാക്സിനെക്കുറിച്ച് ആക്ഷേപങ്ങളുമായി പ്രതിലോമ ശക്തികൾ ഈ ഘട്ടത്തിൽ രംഗത്തെത്തുകയും ചെയ്തു.

സോഷ്യൽ മീഡിയ പൊതുജനത്തിനിടയിൽ വൻപിച്ച സ്വാധീനം ചെലുത്തുമ്പോൾ വാട്സ്ആപ് ഫേസ്‌ബുക്ക് എന്നിവയാണ് അതിൽ മുമ്പന്തിയിൽ നിലനിൽക്കുന്നത്. വാട്സാപ്പ് കമ്പനിയെ ഫേസ്‌ബുക്ക് ഏറ്റെടുക്കുന്നതായി ജനുവരി 4ന് നടത്തിയ പ്രഖ്യാപനം വലിയ ചർച്ചയും വാർത്തയുമായി. സ്വകാര്യതാ ലംഘനമുണ്ടാവില്ലെന്ന അവകാശവാദവുമായി പുതിയ പല ആപ്ലിക്കേഷനുകളും രംഗത്തെത്തി. ഇതിനിടയിലും കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ ശക്തമായി നടന്നു വന്നിരുന്നു. അതേത്തുടർന്ന് പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് ജനുവരി 12ന് സുപ്രീം കോടതി ഒരു സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. പക്ഷെ കേന്ദ്രസർക്കാർ പ്രസ്തുത നിയമങ്ങൾ പിൻവലിയ്ക്കണം എന്ന മർക്കട മുഷ്ടിയുമായി കർഷക സംഘടനകൾ മുമ്പോട്ടു പോയി. ഇതേസമയം തന്നെ കോവിഡ് വാക്സിൻ ക്യാംപെയ്‌നുമായി കേന്ദ്രസർക്കാർ പൊതുജന ബോധവത്കരണം ആരംഭിച്ചു.

ഇതിനിടയിൽ ഇന്ത്യയുടെ 72ആം റിപ്പബ്ലിക് ദിനം വന്നെത്തി കോവിഡ് മൂലം വലിയ ആൾക്കൂട്ടമില്ലാതെയുള്ള പൊതുപരിപാടിയായിരുന്നു ഡൽഹിയിൽ നടന്നത്.കർഷക പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ കനത്ത സുരക്ഷയിലായിരുന്നു ദൽഹി. കർഷകരുടെ ട്രാക്ടർ റാലിയൊക്കെ നടന്നു. റാലിയെ തുടർന്നുണ്ടായ അക്രമവും ക്രമസമാധാന പ്രശ്‌നവും രൂക്ഷമായി. റിപ്പബ്ലിക് ദിന പരിപാടികൾ അവസാനിച്ച ശേഷം വൈകുന്നേരം ദീപ് സിദ്ദു എന്ന ഖാലിസ്ഥാൻ വാദി ഖാലിസ്ഥാൻ പതാകയുമായി സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ചെങ്കോട്ടയിൽ കയറി അവരുടെ പതാകയുയർത്തി. ഇത് പോലീസുമായുള്ള വലിയ സംഘർഷത്തിന് വഴിവച്ചു. സംഭവം ഇന്ത്യയിൽ വലിയ വികാര വിക്ഷോഭങ്ങളുണ്ടാക്കി. കർഷക സമരം എന്ന പേരിൽ നടത്തപ്പെടുന്ന ഈ ആഭാസത്തിന് പിന്നിലെ ശക്തികളെക്കുറിച്ച് പൊതുജനം ബോധവാന്മാരായിത്തുടങ്ങി. ഇതേ സമയം പ്രചരിപ്പിയ്ക്കപ്പെട്ട തഖിയകൾക്കും കുറവില്ലായിരുന്നു.

ഇതിൻ്റെയെല്ലാം ഉത്തരം ഫെബ്രുവരി 4ന് ലഭ്യമായി. സ്വയം പ്രഖ്യാപിത പരിസ്ഥിതി പ്രവർത്തകയായ ദിശ രവി എന്ന ബാംഗ്ലൂർകാരി പെൺകുട്ടിയിൽ നിന്നും പ്രചരിപ്പിയ്ക്കപ്പെട്ട കർഷക സമരത്തെ അനുകൂലിയ്ക്കുന്ന വാചകങ്ങൾ ഒരു സോഷ്യൽ മീഡിയ ടൂൾകിറ്റ് പോലെ ആയിരുന്നു. ഇതിനെ ടൂൾകിറ്റ് വിവാദം എന്നറിയപ്പെട്ടു. സ്വീഡൻകാരിയായ ഗ്രെറ്റ തൻബർഗ് ട്വീറ്റ് ചെയ്തതിനെ എഡിറ്റ് ചെയ്ത് പ്രചരിപ്പിയ്ക്കുന്നതുൾപ്പടെ നിരവധി ഫെയ്ക്ക് ന്യൂസുകളുടെ അകമ്പടിയോടെയായിരുന്നു ഇക്കൂട്ടരുടെ ക്യാംപെയ്ൻ. ഒരുകൂട്ടം ആളുകൾ ഒരേ സമയം ഒരേ സംഗതികൾ പ്രചരിപ്പിച്ച് (# ടാഗ് ക്യാംപെയ്ൻ അല്ല) സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുന്ന രീതിയായിരുന്നു ഇവരെല്ലാം അവലംബിച്ചത്. എന്നാൽ ഇതിനെതിരെ ശക്തമായ നിയമ നടപടികളെടുക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പുകളില്ലാതിരുന്നതിനാൽ ദൽഹി കോടതി ദിശയെ വെറുതെവിട്ടു.

ഇതിനിടയിൽ തന്നെ ആർഎസ്എസിൻ്റെ പ്രമുഖ മുഖമായി മാറിക്കഴിഞ്ഞ ദത്താത്രേയ ഹൊസബലെ രാഷ്ട്രീയ സ്വയം സേവക് സംഘിൻ്റെ സർ. കാര്യവാഹക്കായി മാർച്ച് 20ന് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രസർക്കാരിൻ്റെ നയ രൂപീകരണത്തിൽ സ്വാധീനം ചെലുത്തുവാൻ സാധിയ്ക്കുന്ന ഒരു സംഘടനാ പദവിയാണിത്. ഇതൊക്കെ ഇങ്ങനെ നടന്നു വരവേ നമ്മുടെ ആദർശ പൂരിതമായ വിപ്ലവ വെടിയുണ്ടകൾക്ക് അടങ്ങിയിരിയ്ക്കുവാൻ കഴിഞ്ഞില്ല. അതിനാൽ 2021 ഏപ്രിൽ 3ന് ജഗർഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ജോനഗുഡ ഗ്രാമത്തിനടുത്തുള്ള സുക്മ – ബിജാപൂർ അതിർത്തിയിൽ കമ്യൂണിസ്റ്റ് ഭീകരർ ഇന്ത്യൻ സുരക്ഷാ സേനയ്‌ക്കെതിരെ നടത്തിയ അംബുഷിൽ 22 സുരക്ഷാ ഉദ്യോഗസ്ഥരും, സേനയുടെ മറുപടിയിൽ 9 സഖാക്കളും കാലപുരിപൂകി.

ഈ സമയങ്ങളിലും കോവിഡ് മരണങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് ക്ഷാമമില്ലാതെയിരുന്നു. എവിടെയൊക്കെ മരണങ്ങൾ നടക്കുന്നുവോ അതെല്ലാം അവിടങ്ങളിലെ സർക്കാരുകളുടെ കൊള്ളരുതാഴിമകളായി ചിത്രീകരിച്ചുള്ള രാഷ്ട്രീയ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പല ആശുപത്രികളിലും ഓക്സിജൻ ക്ഷാമം അടക്കമുള്ളവ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഓക്സിജൻ ക്ഷാമത്തിൽ പലരും മരണപ്പെട്ടതിൻ്റെ വാർത്തകൾ ചാനലുകളിൽ വന്നുകൊണ്ടിരുന്നു. ഇതിലെല്ലാം കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിക്കൂട്ടിലാക്കുവാൻ ഉദ്ദേശിച്ചുള്ള ശ്രമങ്ങൾ വ്യക്തമായിരുന്നു. മെയ് 10ന് ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ ഗംഗാനദിയിൽ കണ്ടെത്തിയ 150ൽ പരം മൃതദേഹങ്ങൾ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. മൃതദേഹങ്ങൾ ഗംഗയിലുപേക്ഷിയ്ക്കുന്ന ഉത്തരേന്ത്യൻ സംസ്കാരത്തെപ്പറ്റിയൊന്നും വിദേശ മാധ്യമങ്ങൾ പറഞ്ഞില്ല. പകരം ഇന്ത്യയിൽ വ്യാപകമായ മരണങ്ങൾ നടക്കുന്നുവെന്ന് അവർ പ്രചരിപ്പിച്ചു. പലരും കേന്ദ്രസർക്കാരിനെതിരായുള്ള ആയുധമായി ഇതിനെ ഉപയോഗിച്ചു.

ഇതെല്ലാമിങ്ങനെ നടന്നു വരവേ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിൽ വരുത്തിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ഇസ്ലാമും വൈതാളികരും ആഞ്ഞടിച്ചു. ഇതിനകം തന്നെ ഇസ്ലാമിക മതമൗലിക വാദികളുടെ ബൗദ്ധിക സാമ്പത്തിക അടിമത്തത്തിലായിക്കഴിഞ്ഞിരുന്ന മലയാള സിനിമാ നടൻ പൃഥ്വിരാജിൻ്റെ ട്വീറ്റോടെയാണ് അവർ ഇത് ഉദ്‌ഘാടനം ചെയ്തത്. ‘സേവ് ലക്ഷദ്വീപ്’ എന്നതായിരുന്നു ഇവരുടെ ക്യാംപെയ്‌നിൻ്റെ പേര്. ഇത് വലിയ വർഗീയ ചേരിതിരിവിന് വഴിവച്ചു. ഇന്ത്യയിലെ മറ്റൊരാൾക്കും ലഭിയ്ക്കാത്തത്ര പൊതുപണ വിനിയോഗമാണ് ലക്ഷദ്വീപിൽ ഇന്ത്യൻ ഖജനാവിൽ നിന്നും സംഭവിയ്ക്കുന്നത് എന്ന സത്യം ഈ പ്രശ്നത്തോടെ മാലോകർക്ക് വെളിവായി. ഇന്ത്യാ ഗവണ്മെൻ്റ് ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചു എന്നൊക്കെ ഐഷാ സുൽത്താന എന്ന സിനിമക്കാരി മലയാളം ചാനൽ ചർച്ചയിൽ പറഞ്ഞത് വലിയ വിവാദമായി. ഇതിനെയൊക്കെ അർഹിയ്ക്കുന്ന അവജ്ഞയോടെ കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞു.

അടുത്ത പ്രശ്‌നം ഉടൻ തന്നെ സൃഷ്ടിയ്ക്കപ്പെട്ടു. അയോദ്ധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് രാമക്ഷേത്രത്തിനായി ഭൂമി വാങ്ങിയതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ള ആം ആദ്മി പാർട്ടി പാർലമെൻ്റ് അംഗം സഞ്ജയ് സിംഗ്, പവൻ പാണ്ഡെ എന്നിവർ ജൂൺ 13ന് ആരോപിച്ചു. ഇത് പെട്ടന്ന് കൊണ്ടാടപ്പെട്ടുവെങ്കിലും ട്രസ്റ്റിന് സാമ്പത്തിക നഷ്ടമോ ഫണ്ടിൽ തിരിമറിയോ നടന്നിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനാൽ ആരും പിന്നീടിതിൻ്റെ പിന്നാലെ പോയില്ല. എന്നാൽ ഇങ്ങനൊരു വാർത്ത സൃഷ്ടിയ്ക്കപ്പെട്ടതിനെ മുതലാക്കി ഇന്നും ഇത് ഉന്നയിച്ചുകൊണ്ട് നടക്കുന്നുണ്ട്.

രാജ്യത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുവാനും കാര്യക്ഷമമായി മുമ്പോട്ടു നയിയ്ക്കുവാനുമായി സഹകരണ മന്ത്രാലയം എന്ന പേരിൽ ഇന്ത്യാ ഗവൺമെൻ്റ് പുതിയ മന്ത്രാലയം ജൂലൈ 6ന് രൂപീകരിച്ചു. ഇതിനെതിരെ കമ്യുണിസ്റ്റ് പാർട്ടികൾ ഓരിയിട്ടു. കേരളത്തിലെ സഹകരണ മേഖലയിലൂടെ വളർന്ന് അഴിമതിയും കള്ളപ്പണവും കൈമുതലാക്കിയ കമ്യുണിസ്റ്റുകൾക്ക് ഇതൊരു പേടിസ്വപ്നമായി മാറിയതിൽ ആരും അത്ഭുതപ്പെട്ടില്ല. അടുത്ത വാർത്ത സൃഷ്ടിയ്ക്കൽ വൈകാതെ നടന്നു. തമിഴ്‌നാട് സംസ്ഥാനത്തെ വിഭജിച്ച് കൊങ്കുനാട് എന്നൊരു സംസ്ഥാനം രൂപീകരിയ്ക്കുവാൻ ബിജെപി സർക്കാർ ശ്രമിയ്ക്കുന്നു എന്ന് ഒരു തമിഴ് ദിനപത്രത്തിൽ ജൂലൈ 11ന് വന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടിനെ മുൻനിറുത്തി തമിഴർക്കിടയിൽ ബിജെപി വിരുദ്ധ വികാരം ആളിക്കത്തിയ്ക്കുവാൻ തത്പര കക്ഷികൾ ശ്രമിച്ചു.

ഇതേ കാലയളവിൽ ഉയർന്ന വലിയ വിവാദമായിരുന്നു പെഗാസസ് വിവാദം. ഇസ്രായേൽ നിർമിതമായ പെഗാസസ് എന്ന സ്പൈ സോഫ്റ്റ്‌വേർ ഉപയോഗിച്ച് ലോക ഭരണകൂടങ്ങൾ നിർദ്ദിഷ്ട പൗരമാരെ ഡിജിറ്റൽ നിരീക്ഷണത്തിന് വിധേയരാക്കുന്നു എന്ന് പാരീസ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത മാധ്യമമായ ഫോർബിഡൻ സ്റ്റോറീസ് ആരോപിച്ചു. ഈ സോഫ്റ്റ്‌വേർ ഉപയോഗിയ്ക്കുന്നവരിൽ ഇന്ത്യാ ഗവൺമെൻ്റ് ഉൾപ്പെട്ടിട്ടുണ്ട് എന്നും പറഞ്ഞു. ഇത് ഇന്ത്യയിൽ രാഷ്ട്രീയ കലാപമുണ്ടാക്കി. ഇന്ത്യൻ ഭരണകൂടം ഇത് നിഷേധിച്ചു. പക്ഷെ ഇതിനെ അനുബന്ധിച്ചുള്ള കോടതി വ്യവഹാരങ്ങൾക്ക് ഇതോടെ ആരംഭമായി. മിസോറാം – ആസാം സംസ്ഥാനങ്ങളുടെ അതിർത്തിയായ കച്ചാർ ജില്ലയിൽ സംസ്ഥാന അതിർത്തിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ടു രാജ്യങ്ങളിലെ പട്ടാളക്കാരെപ്പോലെ മിസോറാം പോലീസും അസം പോലീസും തമ്മിൽ ജൂലൈ 26ന് അക്രമാസക്തമായ ഏറ്റുമുട്ടലുണ്ടായി. അഞ്ച് അസം പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും മറ്റുമുണ്ടായി. ഇതോടെ ഈ വിഷയം കൗതുക പൂർവം ഇന്ത്യൻ ജനത നോക്കിക്കണ്ടു.

ഇന്ത്യയിലെ പൊതു സ്ഥാപനങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും റോഡുകളുടെയും പേരുകൾ പലതും നെഹ്‌റു കുടുംബാംഗങ്ങളുടെ നാമധേയത്തിലായിരുന്നു. ഈ ഗണത്തിൽ ഉൾപ്പെട്ട ഒന്നായിരുന്നു ‘രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം’. മുൻ പ്രധാനമന്ത്രി രാജീവ് രത്ന ഫിറോസിൻ്റെ പേരിലായിരുന്നു ഇത്. രാജ്യത്തെ സമൂലമായി പരിഷ്കരിയ്ക്കുന്നതിൻ്റെ ഭാഗമായി ഈ പുരസ്കാരത്തിൻ്റെ പേര് ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ മേജർ ധ്യാൻ ചന്ദിൻ്റെ പേരിലേക്ക് മാറ്റിക്കൊണ്ട് ഓഗസ്റ്റ് 6ന് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡ് എന്ന് പുനർനാമകരണം ചെയ്തു. 2021 സെപ്റ്റംബർ 15 മുതൽ ഇന്ത്യയിലെ പുതിയ വാഹന രജിസ്ട്രേഷനായ BH (ഭാരത്) സീരീസ് നടപ്പിലാക്കി റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം നടപടിയെടുത്തു. ഇതിനെ അഭിമാനത്തോടെ പൊതുജനം നോക്കിക്കണ്ടു.

ഇന്ത്യയിലേയ്ക്ക് മയക്കു മരുന്നെത്തിച്ച് കാഫിരീങ്ങളായ ഇന്ത്യൻ യുവതയെ ലഹരിയ്ക്കടിമയാക്കി ആ പണമുപയോഗിച്ച് കാഫിരീങ്ങൾക്കെതിരെ യുദ്ധം ചെയ്യാനുള്ള ഇസ്ലാമിക ബുദ്ധിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയെമ്പാടും ശക്തമാണ്. അവരെല്ലാം ചേർന്ന് ആത്മാർത്ഥമായി ഇത് ചെയ്യുന്നതിനാൽ ശാശ്വതമായി ഇതിനെ ഇല്ലാതാക്കുവാൻ പറ്റില്ല. പക്ഷെ ശക്തമായ നടപടികൾ ഭരണകൂടം എടുത്തുപോന്നു. അതിലൊന്നായിരുന്നു അഫ്ഗാനിസ്ഥാനിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയ 2 കണ്ടെയ്നറുകളിൽ നിന്നും 2,988.22 കിലോ ഹെറോയിൻ സെപ്തംബർ 19ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് പിടിച്ചെടുത്ത സംഭവം. ലോകത്തിലെ ഒരു എൻഫോഴ്‌സ്‌മെൻ്റ് ഏജൻസി ഇതുവരെ നടത്തിയ ഏറ്റവും വലിയ മയക്കു മരുന്ന് പിടിച്ചെടുക്കലുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

ഇതേ സമയത്തു തന്നെ ബംഗ്ളദേശിൽ നിന്നുമൊക്കെ അനധികൃതമായി ഇന്ത്യയിലെത്തി അസാമിൽ താമസിയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിയ്ക്കുന്ന പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കി. ഇതിൻ്റെ ഭാഗമായി ദരാംഗ് ജില്ലയിലെ സിപജാറിൽ സെപ്റ്റംബർ 20ന് നടത്തിയ കുടിയൊഴിപ്പിക്കൽ അക്രമാസക്തമായി. പോലീസിനെ ആക്രമിച്ച അനധികൃത കുടിയേറ്റക്കാരെ പോലീസ് തിരിച്ചടിയ്ക്കുന്നതിൻ്റെ വീഡിയോകൾ പ്രചരിച്ചു. ഇത് ഇസ്ലാമിനെതിരായ ബിജെപി നടപടിയാണെന്ന് വ്യഖ്യാനിച്ചുകൊണ്ടുള്ള പ്രചാരണം നടന്നു.

ഇതിൻ്റെ ചൂടാറും മുമ്പേ അടുത്ത വലിയ സെലിബ്രെറ്റി വിവാദം ഇന്ത്യ കൊണ്ടാടി. മുംബൈയ്ക്കും ഗോവയ്ക്കും ഇടയിൽ ചാർട്ടേഡ് ചെയ്ത കോർഡെലിയ എന്ന കപ്പലിൽ ഒക്ടോബർ 2ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിനെ തുടർന്ന് ഹിന്ദി സിനിമാ നടൻ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 8 പേർ അറസ്റ്റിലായതായിരുന്നു സംഗതി. സമീർ വാംഖഡെ എന്ന എൻസിബി ഉദ്യോഗസ്ഥൻ ഇതോടെ വാർത്തകളിൽ ഇടം പിടിച്ചു. ഇതിൻ്റെ വിശേഷങ്ങൾ പത്രങ്ങളിൽ ദൈനംദിനം വന്നുകൊണ്ടിരുന്നു. ഇതിനെ മറികടന്ന സംഭവം ഒക്ടോബർ 4ന് ഉത്തർപ്രദേശിൽ അരങ്ങേറി. കർഷക സമരം നടന്നുവന്ന ലഖിംപൂർ ഖേരി ജില്ലയിൽ വച്ച് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ കാറിന് നേർക്ക് ആക്രമണമുണ്ടാകുകയും അദ്ദേഹത്തിൻ്റെ മകൻ തൻ്റെ കാർ പ്രാണ രക്ഷാർത്ഥം ഓടിച്ചപ്പോൾ നിയന്ത്രണം വിട്ട് സമരക്കാരുടെ ഇടയിലേക്ക് പാഞ്ഞു കയറി 8 സമരാനുകൂലികൾ കൊല്ലപ്പെടുകയും ചെയ്തു. മോദിസർക്കാർ കർഷകരെ കൊല്ലാൻ പോകുന്നു എന്ന മട്ടിൽ ഇതിനെ പലരും പ്രചരിപ്പിച്ചു.

ഇതിനിടയിൽ അടുത്ത വ്യാജ വാർത്തയും പ്രചരിപ്പിയ്ക്കപ്പെട്ടു. ഇന്ത്യയിൽ കൽക്കരി ക്ഷാമം മൂലം വൈദ്യുതി മുടങ്ങാൻ പോകുകയാണത്രെ. പിന്നെ ഇതേക്കുറിച്ച് മാദ്ധ്യമങ്ങൾ ബിജെപി സർക്കാരിനെതിരായ ചർച്ചകൾ നടത്തി. എന്നാൽ ഇന്നീ നിമിഷം വരെ വൈദ്യുതി മുടങ്ങിയിട്ടില്ല. എത്രത്തോളം കരുതിക്കൂട്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ഈ പ്രതിലോമ ശക്തികൾ ചെയ്തുകൊണ്ടിരുന്നത് എന്ന് ഓർത്തുനോക്കൂ. എന്നാൽ ഇതിനിടയിലെല്ലാം പൊതുജനത്തിന് ആവശ്യമുള്ള കാര്യങ്ങൾ മോദി സർക്കാർ ചെയ്തുകൊണ്ടേയിരുന്നു. 1 ബില്യൺ ആളുകൾക്ക് സൗജന്യ കോവിഡ് വാക്സിൻ നൽകിക്കൊണ്ട് ഇന്ത്യാ സർക്കാർ റിക്കോഡിട്ടു. ഇതൊക്കെ ഇങ്ങനെ നടന്നു പോകുമ്പോൾ പഴയ റാഫേൽ കേസ് വീണ്ടും പൊങ്ങിവന്നു.

ഒരു തരത്തിലുമുള്ള അഴിമതിയില്ലാതെ നടത്തപ്പെട്ട പ്രതിരോധ ഇടപാടായിരുന്നു ബിജെപി സർക്കാരിൻ്റെ റാഫേൽ വിമാന ഇടപാട്. അതിൽ അഴിമതിയുണ്ടെന്ന പുകമറ സൃഷ്ടിച്ച് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാൻ മാത്രമേ കോൺഗ്രസ്സിനും വൈതാളിക്കാർക്കും സാധിച്ചിരുന്നുള്ളൂ. എന്നാൽ 2021 നവംബർ 8ന് ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസിയായ ഫ്രാൻസെസ് ആന്‍റി കറപ്ഷൻ (എഎഫ്‌എ) നടത്തിയ അന്വേഷണത്തെ അടിസ്ഥാനമാക്കി, റഫാൽ ഇടപാട് വിവാദത്തെക്കുറിച്ച് ഒരു ഫ്രഞ്ച് ഓൺലൈൻ ജേണലായ മീഡിയപാർട്ട് അന്വേഷണാത്മക പത്രപ്രവർത്തനം പുറത്തിറക്കി. അതിൽ മൻമോഹൻസിങ് ഭരണത്തിൽ 2007 മുതല്‍ 2012 വരെ ഐ.ടി. സേവന കരാറുകളുടെ മറവില്‍ വിദേശത്തെ കടലാസു കമ്പനികളിലൂടെ ആയുധ ഇടനിലക്കാരനായ സുഷേന്‍ ഗുപ്തയ്ക്ക് ഫ്രഞ്ച് കമ്പനിയായ ദസൊ ഏവിയേഷന്‍ 65 കോടി രൂപ കോഴ നൽകിയെന്നും, റാഫേലിൽ കമ്മീഷനടി നടന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. ഇതോടെ റാഫേലിൽ എന്തെങ്കിലും തരത്തിലുള്ള അഴിമതി നടന്നിട്ടുണ്ടെങ്കിൽ അത് നടത്തിയത് കോൺഗ്രസ്സ് പാർട്ടിയായിരുന്നു എന്ന് പൊതുജനത്തിന് ബോദ്ധ്യമായി.

ഈ വിവാദങ്ങളൊക്കെ ഇങ്ങനെ അന്തരീക്ഷത്തിൽ നടമാടി നിൽക്കുമ്പോൾ നവംബർ 19ന് വളരെ നാടകീയമായി പ്രധാനമന്ത്രി മോദിജി കാർഷിക നിയമങ്ങൾ പിൻവലിയ്ക്കുന്നതായി പ്രഖ്യാപനം നടത്തി. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്നത് ലാക്കാക്കിയായിരുന്നു ഈ പ്രഖ്യാപനം. ഇത് പത്രങ്ങൾ കൊണ്ടാടി. ഇതേക്കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിയ്ക്കവേ വളരെ ദുഃഖകരമായൊരു സംഭവം ഇന്ത്യയിലുണ്ടായി. 2021 ഡിസംബർ 8ന് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിനടുത്ത് ഒരു ഹെലികോപ്റ്റർ അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും മറ്റ് 12 പേരും കൊല്ലപ്പെട്ടു. ഇത് രാജ്യത്തെ നടുക്കി. ഇതിൽ അട്ടിമറി നടന്നുവോ എന്ന് പലരും സംശയിച്ചു. അദ്ദേഹത്തിൻ്റെ മരണ വാർത്തയിൽ സന്തോഷിച്ച് മുസ്ലീങ്ങളും അവരുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരും ഫേസ്‌ബുക്ക് പോസ്റ്റുകളുമായി കസറി.

ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പൊതു സമൂഹത്തിനുള്ളിൽ മുസ്ലീങ്ങളോടുള്ള വെറുപ്പ് അധികരിച്ചു. അതിൻ്റെ ബഹിർസ്ഫുരണം ഹരിദ്വാറിൽ ഡിസംബർ 19ന് നടന്ന ഹിന്ദു ധർമ്മ സൻസദ് പരിപാടിയിൽ വെളിവായി. അവിടെ പ്രസംഗിച്ച ചില ഹിന്ദു സന്യാസിമാർ മുസ്ലീങ്ങളെ വംശഹത്യ ചെയ്താൽ മാത്രമേ രാജ്യത്തിന് രക്ഷയുള്ളൂ എന്ന് പ്രസ്താവിച്ചു. ഇത് ചെയ്യാൻ തയാറാകുന്ന ഹിന്ദുക്കൾക്ക് 1 കോടി രൂപ വീതം നല്കുമെന്നുമൊക്കെ പ്രസംഗിച്ചു. ഇങ്ങനൊക്കെ പ്രസംഗിയ്ക്കുവാനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചത് മുസ്ലീങ്ങളായിരുന്നു എന്ന് നമ്മൾ മറക്കരുത്.

തുടരും…

Related Articles

Latest Articles