Friday, September 25, 2026

കുഴിയിൽപെട്ട് അപകടം സംഭവിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചെടുത്തു; ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: പുന്നപ്രയില്‍ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരണപ്പെട്ടു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ എന്ന ഉണ്ണി (28)യാണ് മരിച്ചത്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

കുഴിയില്‍പ്പെടാതിരിക്കാന്‍ വണ്ടി വെട്ടിച്ചപ്പോള്‍ യുവാവ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related Articles

Latest Articles